കൊച്ചി: പെഗാസസ് സംഘടിപ്പിക്കുന്ന 15 ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരം ഈ മാസം 27 ന് ആലപ്പുഴയിലെ കാമിലോട് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കും. വൈകുന്നേരം 6.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി ഇന്നലെ മോഡലുകള്‍ കൊച്ചിയിലെ ബ്യൂ മോണ്ട് ദി ഫേണ്‍ ഹോട്ടലില്‍ ഫോട്ടോഷൂട്ടിന് എത്തിയിരുന്നു. മിസ് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും സെക്കന്‍റ് റണ്ണറപ്പിന് 40,000 രുപയുമാണ് സമ്മാന തുകയായി ലഭിക്കുന്നത്.
മിസ് സൗത്ത് ഇന്ത്യ മത്സരം 27ന് ആലപ്പുഴയില്‍; പങ്കെടുക്കുന്നത് ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍
