കൊച്ചി: ഗോകുലം കണ്വൻഷൻ സെന്ററിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ 2019ന്റെ അഞ്ചാമത് എഡീഷനിൽ സെർബിയൻ സുന്ദരി സാറ ഡാമിയോനോവിക് മിസ് ഏഷ്യ ഗ്ലോബൽ കിരീടവും വിയറ്റ്നാം സുന്ദരി നോവെയ്ൻ തി യെൻ ട്രാങ് മിസ് ഏഷ്യാ കിരീടവും കരസ്ഥമാക്കി. ലേസിയോ കിം (കൊറിയ) മിസ് ഏഷ്യ ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്) മിസ് ഏഷ്യ ഗ്ലോബൽ സെക്കൻഡ് റണ്ണറപ്പുമായി.
അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബൽ 2020 ന്റെ ബാറ്റണ് മലേഷ്യക്കു കൈമാറി.മിസ് ഏഷ്യ ഗ്ലോബൽ 2019 മത്സരത്തിൽ ആഗോള മേഖലയിൽനിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്. മിസ് ഏഷ്യ ഗ്ലോബൽ വിജയിയെ മുൻ മിസ് ഏഷ്യ ഗ്ലോബൽ ജേതാവ് അസം എസെൻജൽദിയേവ സുവർണകിരീടം അണിയിച്ചു.
മിസ് ഏഷ്യ ഫസ്റ്റ് റണ്ണറപ്പിനെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറും സെക്കൻഡ് റണ്ണറപ്പിനു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ റീജണൽ സെയിൽസ് മാനേജർ സുരേഷ് കുമാറും കിരീടങ്ങൾ അണിയിച്ചു.