ശബ്ദത്തില്‍ വീണു! 28കാരന് 82കാരി വധു; വിവാഹത്തിന് പ്രായം തടസമേയല്ലെന്ന് തെളിയിച്ച ദമ്പതികളേക്കുറിച്ചറിയാം

ad_236040709ഫോണ്‍ കോളുകളിലൂടെയും മിസ്ഡ് കോളുകളിലൂടെയും പരിചയത്തിലാവുന്നതും പിന്നീട് ആ ബന്ധം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തിച്ചേരുന്നതും പുതുമയുള്ള കാര്യമല്ല. ചിലര്‍ തങ്ങളുടെ വ്യക്തിത്വം മറച്ചു വച്ച് വ്യാജ പേരിലായിരിക്കും ഇത്തരം കളികള്‍ നടത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അത് പോലീസ് കേസിലേയ്ക്ക് വരെ നീങ്ങാനും സാധ്യതയുണ്ട്. ഇതുപോലൊരു വിവാഹം സമീപകാലത്ത് ഇന്തോനേഷ്യയില്‍ നടന്നു. ഇതിലെ പ്രത്യേകത എന്തായിരുന്നെന്നോ? വധുവിന്റെ കൊച്ചുമകനാകാനുള്ള പ്രായം മാത്രമേ വരനുണ്ടായിരുന്നുള്ളു. വരന് വയസ്സ് 28, വധുവിന് 82. റോങ് നമ്പര്‍ ആയി വന്ന ഒരു ഫോണ്‍ കോളില്‍ തുടങ്ങിയ സൗഹൃദമാണ് 28 കാരന്‍ സോഫിയാന്‍ ലോഹോ ഡാന്‍ഡേലിനെയും 82കാരി മാര്‍ത്ത പോട്ടുവിനെയും വിവാഹത്തിലെത്തിച്ചത്. ഇരുവരുടെയും പ്രണയകഥ ഇങ്ങനെയാണ്.

3D83E87700000578-0-image-a-23_1487759367029

ഏകദേശം ഒരു വര്‍ഷം മുന്‍പ് ഇന്‍ഡോനേഷ്യയിലെ ഒരു കാര്‍ ഗാരേജില്‍ ജോലിക്കാരനായ ഡാന്‍ഡേലിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. ആളുമാറി വന്ന കോള്‍ ആയിരുന്നെങ്കിലും വ്യത്യസ്തമായ ആ പെണ്‍ശബ്ദത്തിനുടമയോട് ഡാന്‍ഡേലിനു താല്‍പര്യം തോന്നി. അത് പിന്നെ ആരാണ് മറുതലയ്ക്കലുള്ളത് എന്നറിയാനുള്ള ആഗ്രഹം, അതിന്റെ മറുപടി കിട്ടിയപ്പോള്‍ സന്തോഷം. മാര്‍ത്ത തന്നെ പരിചയപ്പെടുത്തിയ രീതിയാണ് ഡാന്‍ഡേലിനെ ആകര്‍ഷിച്ചത്. പിന്നീട് ആ ബന്ധം വളര്‍ന്നു. ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചു. പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൈമാറി. ഒടുവില്‍ മാര്‍ത്തയില്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ വന്നപ്പോള്‍ ഡാന്‍ഡേല്‍ തന്റെ പ്രണയം മാര്‍ത്തയോട് പറഞ്ഞു. മാര്‍ത്തക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അങ്ങനെ ഏകദേശം ഒരു വര്‍ഷത്തെ ഫോണ്‍ ഇന്‍ പ്രണയത്തിനുശേഷം ഡാന്‍ഡേല്‍ മാര്‍ത്തയെ കാണാന്‍ ഇന്‍ഡോനേഷ്യയിലെ മാര്‍ത്തയുടെ വീട്ടിലെത്തി.

5yuuuy5yu

തന്റെ പ്രണയിനിയെ ആദ്യമായി കാണാനുള്ള അമിതാവേശത്തില്‍ എത്തിയ ഡാന്‍ഡേല്‍, വാതില്‍ തുറന്നുതന്നെ സ്വീകരിച്ച 82 കാരിയെ കണ്ടു ഞെട്ടി. ഫോണില്‍ സംസാരിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഡാന്‍ഡേല്‍ കരുതിയിരുന്നില്ല താന്‍ പ്രണയിക്കുന്നത് 82 കാരിയായ വിധവയെ ആയിരിക്കുമെന്ന്. മാര്‍ത്ത അത് മനപ്പൂര്‍വം ഒളിച്ചു വെക്കുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ 10 വര്‍ഷങ്ങളായി മാനസിക സമ്മര്‍ദ്ദത്തില്‍ കഴിയുന്ന മാര്‍ത്തയ്ക്ക് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് ഡാന്‍ഡേലിനു തോന്നി. അങ്ങനെ തങ്ങളുടെ പ്രണയവുമായി മുന്നോട്ടു പോകാന്‍ ഇരുവരും തീരുമാനിച്ചു.

28 കാരനായ യുവാവ് 82 കാരിയെ വിവാഹം കഴിക്കുക എന്നത് ഇന്‍ഡോനേഷ്യയിലെ സാമൂഹിക സ്ഥിതി പ്രകാരം സാധ്യമായ കാര്യമല്ലായിരുന്നു. തന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാന്‍ ഡാന്‍ഡേലിനു സമയമെടുത്തു. ആദ്യം ഭ്രാന്താണ് എന്നു പറഞ്ഞെങ്കിലും പിന്നീട് ഡാന്‍ഡേലിനു മാര്‍ത്തയോടുള്ള സ്നേഹം കണക്കിലെടുത്ത് വീട്ടുകാര്‍ സമ്മതിച്ചു. അങ്ങനെ നാടും നാട്ടുകാരും സാക്ഷിയായി ഫെബ്രുവരി 18ന് ഇരുവരും വിവാഹിതരായി. ഡാന്‍ഡേലിനൊപ്പമുള്ള ജീവിതം തന്റെ രണ്ടാം ജന്മമാണെന്നും തന്റെ ഒറ്റപ്പെടലുകള്‍ക്ക് അവസാനമായി എന്നും മാര്‍ത്ത പറയുന്നു. ശേഷിച്ച കാലം ഡാന്‍ഡേലിനൊപ്പം സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാര്‍ത്ത പറയുന്നത്. 28കാരന് 82 കാരി വധു

Related posts