സിയൂൾ: ദക്ഷിണ കൊറിയക്കെതിരേ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയ. രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്കു നേരേ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു.
ഇന്നു പുലർച്ചെ പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിസൈൽ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയൻ സൈനിക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തെത്തുടർന്ന് സൈന്യം നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ടെന്നും വിവരങ്ങൾ അമേരിക്കയ്ക്കും ജപ്പാനും കൈമാറിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു.
ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്.