തളിപ്പറമ്പ്: സഹോദരന് വാട്സാപ്പ് മെസേജ് അയച്ച് പുഴയിൽ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താൻ പോലീസും അഗ്നിശമന സേനയും തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ചൊറുക്കള മഞ്ചാലിലെ കേളോത്ത് വളപ്പിൽ കെ.വി.സാബിർ നണിശേരിക്കടവ് പുഴയിൽ ചാടുന്നതായി സഹോദരന് സന്ദേശമയച്ചത്.
ഉടൻ പോലീസിൽ വിവരമറിയിച്ച് ബന്ധുക്കളും നാട്ടുകാരും നണിശേരിക്കടവ് പാലത്തിന് സമീപമെത്തിയപ്പോൾ പാലത്തിന് സമീപം സാബിറിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ഇന്ന് പുലർച്ചെ ഒന്നുവരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ പോലീസും അഗ്നിശമന സേനയും വീണ്ടും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.