പയ്യന്നൂര്‍: ഭര്‍തൃമതിയായ 21-കാരിയെ കാണാതായെന്ന മാതാവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലത്തെ യുവതിയെ കാണാനില്ലെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഗള്‍ഫുകാരന്റെ ഭാര്യയായ യുവതി കഴിഞ്ഞ 29ന് രാവിലെ ഒന്‍പതരയോടെയാണ് കുട്ടിയെ വീട്ടിലാക്കി യാത്ര തിരിച്ചത്.തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.