പത്തനംതിട്ട: സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ദേവിനെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പരാതി. ഡിവൈഎസപിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങി മറ്റൊരു സുഹൃത്തിന്റെ ഭാര്യയുടെ സ്കൂട്ടറുമെടുത്താണ് അരുണ്‍ ദേവ് പോയത്.
സ്കൂട്ടര്‍ കാണാനില്ലെന്ന് പറഞ്ഞ് ഉടമയും പരാതി നല്കി.അരുണിന്റെ മൊബൈല്‍ ഫോണ്‍ ഓഫാണ്. പ്രമാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. അവിവാഹിതനാണ്.
സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പിതാവ് മരിച്ച ഒഴിവില്‍ ആശ്രിത നിയമനം ലഭിച്ചാണ് പോലീസില്‍ ചേര്‍ന്നത്.