ചവറ്റു കൂനയിലേക്ക് ഒരുലക്ഷം ഡോളർ വിലമതിക്കുന്ന വജ്രാഭരണങ്ങൾ അബദ്ധത്തിൽ വലിച്ചെറിഞ്ഞ് യുവതി. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം.
തനിക്കു പറ്റിയ അബദ്ധം മനസിലാക്കിയ യുവതി മാലിന്യം കൂട്ടിയിട്ട് നശിപ്പിക്കുന്ന സ്ഥലത്തെ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചു പേർ ഏകദേശം മൂന്നു മണിക്കൂർ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് ആഭരണമടങ്ങിയ ബാഗ് തിരികെ ലഭിച്ചത്.
താൻ നിക്ഷേപിച്ചത് ഒരു കറുത്ത നിറമുള്ള ബാഗാണ് എന്നതല്ലാതെ ഇവർക്ക് മറ്റൊന്നും ബാഗിനെ സംബന്ധിച്ച് പറയുവാൻ ഇല്ലായിരുന്നു. ദിവസേന 300 ടണ്‍ മാലിന്യങ്ങൾ വരുന്ന ഇവിടെ ഒരു ബാഗ് തെരയുക എന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
തുടർന്ന് ഈ തെരച്ചിൽ മൂന്നുമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ബാഗ് കണ്ടെത്താനായത്. ബാഗ് തുറന്നു പരിശോധിച്ച ഇവർ മുഴുവൻ വജ്രാഭരണങ്ങളും ഇതിനുള്ളിൽ ഉണ്ടായിരുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്.