ചേർത്തല: ദുരൂഹ സാഹചര്യത്തിൽ കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതായ കേസിൽ ഒന്നാം പ്രതി സെബാസ്റ്റ്യനെ നുണപരിശോധനയ്ക്കു വിധേയനാക്കുന്നതിനുവേണ്ടി പോലീസ് നീക്കം ആരംഭിച്ചു. ഇതിനുമുന്നോടിയായി 17നു ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ബിന്ദുവിനെപ്പറ്റി സെബാസ്റ്റ്യൻ പറഞ്ഞ പല വിവരങ്ങളും പോലീസ് വിശ്വസിച്ചിട്ടില്ല.
ഇയാൾ നല്കിയിട്ടുള്ള മൊഴികൾ പലതും പരസ്പര വിരുദ്ധമാണ്. നുണപരിശോധനയ്ക്കു സമ്മതമാണെന്നു സെബാസ്റ്റ്യൻ അറിയിച്ചാൽ പരിശോധനയ്ക്കായി പോലീസ് ചേർത്തല കോടതിയിൽ അപേക്ഷ നൽകും. കോടതിയിലും സെബാസ്റ്റ്യൻ സമ്മതം അറിയിച്ചാൽ ഫോറൻസിക് ബ്യൂറോയുമായി ബന്ധപ്പെട്ടു തുടർ നടപടിയെടുക്കും.