കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി.
താമരശേരി അണ്ടോണ വെള്ളച്ചാല്‍ വി.സി. അഷ്റഫിന്റെ മകന് മുഹമ്മദ് അമീന്റെ (അനു) മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ നിന്ന് കണ്ടെത്തിയത്.
ഇന്നലെയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കുട്ടിയെ കാണാതായത്. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇന്നു രാവിലെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.
കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.കുട്ടിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.