പയ്യന്നൂർ: രണ്ട് വർഷം മുമ്പ് പയ്യന്നൂർ ഏച്ചിലാംവയലിൽ നിന്നും കാണാതായ ഭർതൃമതിയായ 28 കാരിയെ രണ്ട് വർഷങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി.കായംകുളത്ത് നിന്നും കണ്ടെത്തിയ യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പയ്യന്നൂർ എസ് ഐ ശ്രീജിത് കൊടേരി പറഞ്ഞു. പയ്യന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിലെ കായംകുളം സ്വദേശിയുമായി അടുപ്പത്തിലായ യുവതി ഇയാളോടൊപ്പം നാടുവിടുകയായിരുന്നു.
സ്ഥലം വിട്ടതു മുതൽ യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഓഫായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കായംകുളത്തെത്തിയ പയ്യന്നൂർ പോലിസ് ഗർഭിണിയായ യുവതിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.