പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്.
മധുരയിലെ വാടക വീട്ടിൽ നിന്നാണ് പെൺകുട്ടിയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഇപ്പോൾ പെൺകുട്ടി.
പെൺകുട്ടിക്ക് ഒപ്പം കഴിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.