യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സ്; ജാ​മ്യ​ത്തി​ലി​റ​ങ്ങി മുങ്ങുമ്പോൾ പ്രായം 29; അങ്കമാലിയിൽ നിന്ന്  17 വർഷങ്ങൾക്ക് ശേഷം സിജുവിനെ പൊക്കി പോലീസ്


മു​ണ്ട​ക്ക​യം: കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ട്ടി​ക്ക​ൽ ഇ​ളം​കാ​ട് ഭാ​ഗ​ത്ത് പു​ളി​യ​ല്ലി​ൽ വീ​ട്ടി​ൽ സി​ജു(46)​വി​നെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ 2007ൽ ​അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​യി​ൽ നി​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് എ​ല്ലാ സ്റ്റേ​ഷ​നു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​യാ​ളെ അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​വി. വി​പി​ൻ, കെ.​ജി. മ​നോ​ജ്, സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment