പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി; മാതാവിന്‍റെ പരാതിയിൽ മു​ൻ എം​എ​ൽ​എ​യ്ക്കും മ​ക്ക​ൾ​ക്കു​മെ​തി​രേ കേ​സ്

സോ​ൻ​ഭ​ദ്ര(​ഉ​ത്ത​ർ​പ്ര​ദേ​ശ്): രാ​ജ്ഗ​ഢ് ഗ്രാ​മ​ത്തി​ൽ​നി​ന്നു യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ മു​ൻ എം​എ​ൽ​എ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മെ​തി​രേ ‌പോ​ലീ​സ് കേ​സെ​ടു​ത്തു.

ദു​ഡ്ഡി​യി​ലെ അ​പ്നാ ദ​ൾ(​എ​സ്) എം​എ​ൽ​എ ആ​യി​രു​ന്ന ഹ​രി​റാം ചെ​റോ, മ​ക്ക​ളാ​യ മം​ഗ​ലം, രാ​ഹു​ൽ ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ പ്രി​യാം​ശു, രാം​പൂ​ജ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ജൂ​ലൈ ഒ​ന്നി​ന് അ​ർ​ധ​രാ​ത്രി അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് ത​ന്‍റെ വി​വാ​ഹി​ത​യാ​യ മ​ക​ളെ (19) ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി.

ഇ​തു​വ​രെ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 2017-2022 കാ​ല​ഘ​ട്ട​ത്തി​ലെ ദു​ഡ്ഡി എം​എ​ൽ​എ ആ​യി​രു​ന്നു ഹ​രി​റാം ചെ​റോ.

 

Related posts

Leave a Comment