തിരുവഞ്ചൂർ; മകനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ. കോട്ടയം തിരുവഞ്ചൂർ വടക്കേൽ ഗണേഷ് ബാബു വിൻ്റെ മകൻ 33 വയസുള്ള അർജുൻ ഗണേഷിനെയാണ് ഇന്നലെ മുതൽ കാണാതായത്.
കാണാതാകുമ്പോൾ നീല പാൻ്റും വെളുത്ത ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. കണ്ണാടിയും വലത്ത് കൈയ്യിൽ ചെമ്പ് വളയും ധരിച്ചിട്ടുണ്ടെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ട് കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്ന് അയർക്കുന്ന പോലീസ്. ഫോൺ- 0481-2546660 – 9447515578