കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അഞ്ചൽ തടിക്കാട്ടിൽ നിന്നാണ് അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതായത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ വീടിന് സമീപത്തെ കുന്നിൻ മുകളിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടി എങ്ങനെയാണ് കുന്നിന് മുകളിലെ റബര്‍ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിക്ക് ആരോഗ്യപരമായി പ്രശ്നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്.