പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന കേ​സ്: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

കൊ​ച്ചി: പ്ര​ണ​യം ന​ടി​ച്ചു പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. കോ​ട​തി പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ വേ​ണ്ട​ത്ര പ​രി​ശ്ര​മ​ങ്ങ​ൾ റൂ​റ​ൽ എ​സ്പി ന​ട​ത്തി​യി​ല്ലെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

2018 ന​വം​ബ​ർ എ​ട്ടി​ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഹൈ​ക്കോ​ട​തി കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. പി​താ​വ് ന​ൽ​കി​യ ഹേ​ബി​യ​സ് ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റൂ​റ​ൽ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ജ​നു​വ​രി എ​ട്ടി​ന് റൂ​റ​ൽ എ​സ്പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടും തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. 21ന് ​ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts