കോട്ടയം: കുമരകം അറുപറയിൽനിന്ന് കാണാതായ ദമ്പതികളുടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. റഫീക്കിനു ലഭിച്ചു. അന്വേഷണത്തിനു ക്രൈം ബ്രാഞ്ചിന്റെ ഏതു വിഭാഗം നേതൃത്വം നല്കുമെന്നു പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമി(42)നെയും ഭാര്യ ഹബീബ(37)യെയും കാണാതായത്.
കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി വീട്ടിൽനിന്നും കോട്ടയം നഗരത്തിലേക്ക് സ്വന്തം കാറിൽ പുറപ്പെട്ട ഇരുവരും പിന്നീട് മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്.