ചാലക്കുടി: പുഴയിൽ ചാടിയെന്നു കരുതിയയാൾ വീട്ടിൽ തിരിച്ചെത്തി. പേരാന്പ്ര സ്വദേശി പാലിയേക്കര ഡേവിസിന്റെ ബൈക്കും ചെരിപ്പുകളും ചാലക്കുടി പാലത്തിനരികിൽ രാത്രി കാണാനിടയായതാണു പുഴയിൽ ചാടിയതായി സംശയം ഉണ്ടായത്.
ഫയർഫോഴ്സ് രണ്ടു ദിവസം പുഴയിൽ രാത്രിയും പകലും തിരച്ചിൽ നടത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ ഒടുവിൽ തിരച്ചിൽ നിർത്തിവച്ചതായിരുന്നു.
നാട്ടുകാരും വീട്ടുകാരും ഡേവിസിന് എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കയിൽ കഴിയുന്പോഴാണ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. സാന്പത്തിക പ്രശ്നത്തിന്റെ പേരിൽ നാട്ടിൽനിന്നും മാറി നിന്നതായിരുന്നുവെന്നു പോലീസ് പറഞ്ഞു.