ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചനിലയിൽ കടപ്പുറത്തുനിന്നു കിട്ടി.
കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിന് സമീപം ഉപേക്ഷിച്ച ശേഷം കൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞ ശേഷം കടലിൽ ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നോടെ മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തുകയായിരുന്നു.അതിരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിന്ധു. സഹോദരി : രേഷ്മ.