കോട്ടയം: കാണാതായ ക്ഷേത്ര ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അന്പലക്കടവ് കറുത്താപറന്പിൽ പരേതരായ ഹരിഹരൻ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകൻ ഹരിഹരൻ മകൻ രാധാകൃഷ്ണൻ (45) ആണ് മരിച്ചത്.
മീനച്ചിലാറിൽ താഴത്തങ്ങാടി അറുപുഴ ഭാഗത്തുനിന്നും ഇന്നലെ 12 നാണ് മൃതദേഹം കണ്ടെത്തിയത്. അറുപുഴയിൽ ചൂണ്ടയിടാൻ എത്തിയ വിദ്യാർത്ഥിൾ ആറ്റിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടതോടെ നാട്ടുകാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരമറിയിച്ചു.
കോട്ടയം അഗ്നിശമന സേനാംഗങ്ങൾ എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. അന്പലക്കടവ് ക്ഷേത്രത്തിലെ സ്വീപ്പറായി ജോലി ചെയ്തിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ അഞ്ചിന് വൈകുന്നേരം മുതൽ കാണാതായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൾ: നവമീ കൃഷ്ണ. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടന്പലം വൈദ്യുതി ശ്മശാനത്തിൽ.