സ്വന്തം ലേഖകൻ
പാലക്കാട് : സൈലന്റ് വാലി വനത്തിനകത്ത് കാണാതായ ഫോറസ്റ്റ് വാച്ചറെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാം തീയതി രാത്രി മുതലാണ് വനം വകുപ്പ് വാച്ചറായ പുളിക്കാഞ്ചേരി രാജനെ കാണാതായത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വനത്തിനകത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല.അഞ്ച് ടീമുകളിലായി 120 പേരാണ് തെരച്ചിൽ നടത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും, തണ്ടർ ബോൾട്ടും, പോലീസും, നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. രാജന്റെ വസ്ത്രവും, ടോർച്ചും കിടന്ന സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരംവരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും രാജനെ കണ്ടെത്താൻ കഴിഞ്ഞില്ല.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകാറുള്ള ആദിവാസികൾ അടങ്ങുന്ന സംഘവും തെരച്ചിലിനിറങ്ങിയിരുന്നു. വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാന്പിന് സമീപത്തുവച്ചാണ് രാജനെ കാണാതായത്.
39 വനവാസി വാച്ചർമാർ ഉൾപ്പടെ 52 വനം വകുപ്പ് ജീവനക്കാരാണ് സൈരന്ധ്രി വനത്തിൽ തെരച്ചിൽ നടത്തുന്നത്. രാത്രി വാച്ച് ടവറിലെ ജോലിക്കിടെയാണ് രാജനെ കാണാതാകുന്നത്.
ടവറിന്റെ അടുത്ത് രാജന്റേത് എന്ന് കരുതുന്ന വസ്ത്രവും ചെരുപ്പും കണ്ടെത്തിയിരുന്നു. ഉൾവനത്തിലെ പരിശോധനയിൽ നാട്ടുകാരും രാജന്റെ ബന്ധുക്കളും ഉണ്ടായിരുന്നു.തണ്ടർബോൾട്ട് സംഘവും ഇവർക്കൊപ്പം ചേർന്നു.ളിൽ തെരച്ചിൽ നടത്തിയത്.