കാസർഗോഡ്: ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ അമ്മ മറന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ വീട്ടിലെത്തിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പൈക്കയില്നിന്നു കാസര്‍ഗോഡ് ഭാഗത്തേക്കു വന്ന സ്വകാര്യബസിലാണ് കുട്ടിയെ മറന്ന് അമ്മ എടനീരില്‍ ഇറങ്ങിയത്.
വീട്ടിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന കാര്യം അവർ മനസിലാക്കിയത്. പെട്ടെന്ന് ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചു. ബസ് കാസര്‍ഗോട്ടെത്തി. തിരികെ പൈക്കയിലേക്ക് പോകുന്നതിനിടെയാണു പോലീസിനു വിവരം ലഭിച്ചത്.
തുടര്‍ന്ന് എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ചെര്ക്കളയിലെത്തിയ പോലീസ്, ജീപ്പ് കുറുകെ നിര്‍ത്തി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ പോലീസ് ജീപ്പിൽ എടനീരിലെ വീട്ടിലെത്തിക്കുകയുമായിരുന്നു.