കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നടക്കുന്ന വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ. തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നു.
എന്നാൽ ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ സഹോദരൻ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടാണ് ഞാൻ ഓടിച്ചെന്നത്. കുട്ടികളെ നായ്ക്കൾ ഓടിച്ചതാകാമെന്നാണ് ആദ്യം കരുതിയത്.
അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്. എന്നാൽ കാർ അപ്പോഴേയ്ക്കും കുട്ടിയുമായി പാഞ്ഞു.