കോട്ടയം: അടിച്ചിറയിൽ നിന്ന 19 വയസുളള യുവതിയെ കാണാതായെന്ന പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തൂത്തുട്ടിയിലുള്ള ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലിയുള്ള യുവതി ഇന്നലെ പതിവ് പോലെ ജോലിക്കു പോയതാണെന്ന് വീട്ടുകാർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.
വൈകുന്നേരമായിട്ടും മടങ്ങി വരാതായപ്പോഴാണ് പോലീസിനെ സമീപിച്ചത്. അതേ സമയം ഒരു യുവാവിനൊപ്പം പോയതാണെന്ന സംശയത്തിലാണ് പോലീസ്. ഒരു ഫോണ് നന്പർ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണെന്നും ഉടൻ കണ്ടെത്തുമെന്നും ഗാന്ധിനഗർ പോലീസ് വ്യക്തമാക്കി.