കോട്ടയം ജില്ലയിൽ കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നു;  കാണാതാവുന്നവരിൽ അധികവും പെൺകുട്ടികൾ;  ഇന്നലെ രണ്ടു പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം നാ​ലുപേ​രെ കാ​ണാ​താ​യി  പരാതി

കോ​ട്ട​യം: ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്കം നാ​ലുപേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി കാ​ണാ​താ​യെ​ന്നു പ​രാ​തി. വെ​ള്ളൂ​ർ സ്വ​ദേ​ശി​നിയാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​താ​യ​തി​ന് വെ​ള്ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു പോ​യ​താ​ണ്. പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല.

കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി​നിയാ​യ പ​തി​നെ​ട്ടു​കാ​രി​യെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. കി​ട​ങ്ങൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക​ല​ക്കു​ന്നം സ്വ​ദേ​ശി​യാ​യ 54കാ​ര​നെ കാ​ണാ​താ​യി എ​ന്നു ബ​ന്ധു​ക്ക​ൾ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. 24 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ 49കാ​ര​നെ 24 മു​ത​ൽ കാ​ണാ​താ​യി എ​ന്നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യ​ിൽ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി പോ​കു​ന്ന​തു ക​ണ്ട​വ​രു​ണ്ടെ​ന്നും തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ല്ലെ​ന്നുമു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജില്ലയിൽ കാ​ണാ​താ​കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ഒ​രാ​ഴ്ച​യി​ൽ ശ​രാ​ശ​രി 30 പേ​രെ​യെ​ങ്കി​ലും കാ​ണാ​താ​യി എ​ന്ന പ​രാ​തി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ല​ഭി​ക്കാ​റു​ണ്ട്. കാ​ണാ​താ​വു​ന്ന​തി​ൽ അ​ധി​ക​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്.

Related posts