കൊട്ടിയം: കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാൻ പോയ കൂട്ടുകാരികളായ രണ്ട് യുവതികളെ കാണാതായി. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശി പതിനെട്ടുകാരിയെയും കൂട്ടുകാരി പെരുമ്പുഴ സ്വദേശി 21 കാരിയെയുമാണ് കാണാതായത്.
ഇരുവരും 23-ന് രാവിലെ സ്ഥാപനത്തിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതാണ്. വീട്ടിലെത്തുന്ന പതിവു സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ സ്ഥാപനത്തിലും മറ്റും അന്വേഷിച്ചു.
കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കൊട്ടിയം പോലീസിൽ പരാതിപ്പെട്ടു.പരാതിയിൽ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്തു. അന്വേഷണം നടത്തി വരികയാണെന്ന് കൊട്ടിയം പോലീസ് പറഞ്ഞു.