എ​ല്ലാ ദി​വ​സ​ത്തെ​യും പോ​ലെ തന്നെയാണ് അന്നും അവൻ പോയത്; ച​ക്രം​പ​ടിലെ ബാറിലെ അക്കൗണ്ടന്‍റായ യുവാവിനെ കാണാതായ സംഭവം; അന്വേഷണസംഘം വിപുലീകരിച്ചു; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

വൈ​ക്കം: കു​മ​ര​കം ച​ക്രം​പ​ടി​യി​ലെ ബാ​റി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യ ജി​ഷ്ണു (23)വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ജി​ഷ്ണു​വി​നെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​ക്കു​ന്ന യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. സൗ​മ്യ​നും വീ​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​നു​മാ​യ ജി​ഷ്ണു വീ​ടു​വി​ട്ടു പോ​കേ​ണ്ട യാ​തൊ​രു സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ കു​ട​വെ​ച്ചൂ​ർ വെ​ളു​ത്തേ​ട​ത്തു​ചി​റ​യി​ൽ ഹ​രി​ദാ​സും അ​മ്മ ശോ​ഭ​ന​യും പ​റ​യു​ന്നു. ദുഃ​സ്വ​ഭാ​വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത യു​വാ​വ് ജോ​ലി​യി​ൽ നി​ന്നു കി​ട്ടു​ന്ന ശ​ന്പ​ളം മു​ഴു​വ​ൻ അ​മ്മ​യെ ഏ​ൽ​പി​ച്ചി​ട്ടു സ്വ​ന്തം ആ​വ​ശ്യ​ത്തി​നു ചോ​ദി​ച്ചു വാ​ങ്ങു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി സ്ഥ​ല​ത്താ​യി​രി​ക്കു​ന്പോ​ഴും സ​മ​യം കി​ട്ടു​ന്പോ​ഴൊ​ക്കെ അ​മ്മ​യെ വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന മ​ക​നെ ര​ണ്ടാ​ഴ്ച​യാ​യി കാ​ണാ​തി​രി​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി മ​ക​ൻ അ​ക്കൗ​ണ്ട​ൻ​റാ​യി ജോ​ലി ചെ​യ്യു​ന്ന ബാ​റി​ന്‍റെ ഉ​ട​മ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നു മു​ൻ​കൈ​യെ​ടു​ക്കു​ക​യോ വീ​ട്ടു​കാ​രെ സാ​ന്ത്വ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്ന് … Continue reading എ​ല്ലാ ദി​വ​സ​ത്തെ​യും പോ​ലെ തന്നെയാണ് അന്നും അവൻ പോയത്; ച​ക്രം​പ​ടിലെ ബാറിലെ അക്കൗണ്ടന്‍റായ യുവാവിനെ കാണാതായ സംഭവം; അന്വേഷണസംഘം വിപുലീകരിച്ചു; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ