സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ ജ​നു​വ​രി​ക്കുശേ​ഷം കാ​ണാ​താ​യ 3416ൽ 3069പേ​രെ​ ക​ണ്ടെ​ത്തി, 347പേർ ഇനിയും കാണാമറയത്ത്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു ക​ഴി​ഞ്ഞ ജ​നു​വ​രി​ക്കുശേ​ഷം കാ​ണാ​താ​യ​താ​യി പ​രാ​തി ല​ഭി​ച്ച 3416 പേ​രി​ൽ 3069 പേ​രേ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​നി​യും ക​ണ്ടെ​ത്താ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ 347 പേർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ഡി​ജി​പി നി​ർ​ദേശം ന​ൽ​കി. ചി​ട്ട​യോ​ടെ​യും മി​ക​വോ​ടെ​യു​മു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യേ​റെ പേ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നാ​യ​തെ​ന്നു ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ട്് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് വി​ദ​ഗ്ധ സം​ഘ​ങ്ങ​ളെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ കാ​ണാ​താ​യ 3416 പേ​രി​ൽ 2068 സ്ത്രീ​ക​ളാ​ണ്. 1967 സ്ത്രീ​ക​ളെ ക​ണ്ടെ​ത്തി. കാ​ണാ​താ​യ 794 പു​രു​ഷ​ൻ​മാ​രി​ൽ 583 പേ​രെ​യും ക​ണ്ടെ​ത്തി. 554 കു​ട്ടി​ക​ളി​ൽ 519 പേ​രെ ക​ണ്ടെ​ത്തി. കാ​ണാ​താ​യ​ പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ അ​ന്വേ​ഷ​ണം ആ​ ര​ംഭി​ച്ച് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ഡി​ജി​പി നി​ർ​ദേശി​ച്ചു.

Related posts