എന്‍റെ മകൻ എവിടെ?  വെ​ള്ളം ക​ണ്ടാ​ൽ പോ​ലും പേ​ടി​ക്കു​ന്നവൻ സ്വയം കടലിൽ ചാടില്ല; ആഴിമലയിൽ മകനെ കാണാതായ സ്ഥലത്തേക്ക് നോക്കി കിരണിന്‍റെ അച്ഛൻ ചോദിക്കുന്ന ചോദ്യം ഇങ്ങനെ..


വി​ഴി​ഞ്ഞം: മ​ക​നെ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണ്.. വെ​ള്ളം ക​ണ്ടാ​ൽ പോ​ലും പേ​ടി​ക്കു​ന്ന​വ​നാ​ണ് കി​ര​ൺ. അ​തു​കൊ​ണ്ട് ത​ന്നെ ക​ട​ലി​ൽ സ്വ​യം ചാ​ടാ​നു​ള്ള ധൈ​ര്യ​വും അ​വ​നി​ല്ല. ത

​നി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും കി​ര​ണി​ന്‍റെ പി​താ​വ് മ​ധു . കി​ര​ണി​നെ കാ​ണാ​താ​യ ദി​വ​സം മു​ത​ൽ ഊ​ണും ഉ​റ​ക്ക​വു​മു​പേ​ക്ഷി​ച്ച് മ​ക​ൻ ജീ​വ​നോ​ടെ തി​രി​ച്ച് വ​ര​ണ​മെ​ന്ന പ്രാ​ർ​ഥ​ന​യു​മാ​യി വി​ഴി​ഞ്ഞ​ത്ത് ക​ഴി​ച്ച് കൂ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കു​ള​ച്ച​ലി​ൽ അ​ടി​ഞ്ഞ​താ​യ വി​വ​രം ഇ​ന്ന​ലെ ല​ഭി​ക്കു​ന്ന​ത്.

അ​വി​ടെ​യെ​ത്തി മൃ​ത​ദേ​ഹം മ​ക​ന്‍റേ​താ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഉ​റ​പ്പി​ക്കാ​ൻ മ​ന​സു​വ​ന്നി​ല്ല. ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ സം​ശ​യ​ങ്ങ​ളോ​ട് യോ​ജി​ച്ചു.

സം​ശ​യ​ക​ര​മാ​യി ക​ണ്ട മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി തി​രി​ച്ചു​വ​രു​മ്പോ​ഴും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു മ​ധു .

ഇ​തി​നി​ട​യി​ൽ ദു​രൂ​ഹ​ത​യു​ടെ കെ​ട്ട​ഴി​ക്കാ​ൻ പോ​ലീ​സ്അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.​

സ്റ്റേ​ഷ​ന്‍റെ പു​റ​ത്ത് എ​ത്തി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ കി​ര​ണി​ന്‍റെ ബ​ന്ധു​ക്ക​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തോ​ടെ വ​ന്ന​യാ​ൾ മു​ങ്ങി​യ​ത്പോ​ലീ​സി​ന് കി​ട്ടാ​നു​ള്ള ആ​കെ​യു​ള്ള ക​ച്ചി​ത്തു​രു​മ്പും ഇ​ല്ലാ​താ​യി.

മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫാ​ക്കി മു​ങ്ങി ന​ട​ക്കു​ന്ന പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തെര​ച്ചി​ൽ ന​ട​ത്തു​ന്ന​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് പെ​ൺ​സു​ഹൃ​ത്തി​നെ കാ​ണാ​ൻ കി​ര​ൺ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ​ക്കൊ​പ്പം ആ​ഴി​മ​ല​യി​ൽ എ​ത്തി​യ​ത്.

അ​വി​ടെ വ​ച്ച് പെ​ൺ സൃ​ഹൃ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​ർ​ദി​ക്കു​ക​യും ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത​ത്. അ​തി​നു​ശേ​ഷ​മാ​ണ് കി​ര​ണി​നെ കാ​ണാ​താ​യ​ത്.

Related posts

Leave a Comment