സ്വന്തം ലേഖകന്‍
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ‘ഓടിളക്കി’ രക്ഷപ്പെട്ട 17 കാരിയെ മൂന്നു ദിവസമായിട്ടും കണ്ടെത്താനായില്ല. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോയത്.
മറ്റ് മൂന്നുപേരെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാനസികനിലതെറ്റിയ പെണ്‍കുട്ടിയായതിനാല്‍ തന്നെ ഇവര്‍ പുറത്തിറങ്ങിയാലുണ്ടാകുന്ന അപകടം ഏറെയാണ്.
എന്നാല്‍ പോലീസും വിവിധ സംഘടനകളും കിണഞ്ഞ് ശ്രമിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തത് വലിയ വിവാദത്തിലേക്കാണ് നയിക്കുന്നത്.
അഞ്ചാം വാര്‍ഡിലെ അന്തേവാസിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചാടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉയരം കുറഞ്ഞ മേല്‍ക്കൂരയിലേക്ക് ഗ്രില്‍ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്. ഈ സംഭവത്തിന് തലേന്ന് ശുചിമുറിയുടെ വെന്റിലേഷന് തകര്‍ത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയായിരുന്ന പെണ്‍കുട്ടിയുടെ രക്ഷപ്പെടല്‍.ഫെബ്രുവരി പതിനാലിന് ഒരു പുരുഷനും സ്ത്രീയും ഒരേ ദിവസം വ്യത്യസ്ത രീതിയില്‍ ആശുപത്രിയില്‍ നിന്നും പുറത്തു കടന്നിരുന്നു
.5,6 വാര്‍ഡുകളിലെ അന്തേവാസികളാണ് പുറത്തു കടന്നത്. ഇവര്‍ രണ്ടുപേരും 24 മണിക്കൂറിനകം പിടിയിലായി. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ല.
അതേസമയം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി.
അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.എട്ട് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്നാണ് നിര്‍ദേശം. നിയമന പുരോഗതി മറ്റന്നാള്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പകലും രാത്രിയും നാല് വീതം സുരക്ഷാ ജീവനക്കാര്‍ വേണമെന്നും കോടതി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടല്‍.