ഞാ​ൻ പോ​കു​ന്നു, എ​ന്നെ അ​ന്വേ​ഷി​ക്കേ​ണ്ട’..! ജില്ലയിൽ  നിന്ന് ഇന്നലെ കാണാതായത് മൂന്നുപേരെ ; 16കാരിയെ കണ്ടെത്തി, 19കാരിയേയും 66കാരനേയും കണ്ടെത്താനുണ്ട്

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂന്നിടത്തു നി​ന്നാ​യി മൂ​ന്നു പേ​രെ കാ​ണാ​താ​യി. തൃ​ക്കൊ​ടി​ത്താ​ന​ത്ത് 19കാ​രി​യെ​യും വെ​ള്ളൂ​രി​ൽ 66കാ​ര​നെ​യു​മാ​ണ് കാ​ണാ​താ​യ​ത്. തി​ട​നാ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ 16കാ​രി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി.

19കാ​രി​യെ കാ​ണാ​താ​യ​തി​ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. ‘ഞാ​ൻ പോ​കു​ന്നു, എ​ന്നെ അ​ന്വേ​ഷി​ക്കേ​ണ്ട’ എ​ന്ന രീ​തി​യി​ൽ ഒ​രു ക​ത്ത് എ​ഴു​തി വ​ച്ചി​ട്ടാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​ത്.

മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വെ​ള്ളൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വൃ​ദ്ധ​നെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ല.

ര​മ​ണ​ൻ എ​ന്ന​യാ​ളെ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് കാ​ണാ​താ​യ​ത്. സു​ഹൃ​ത്തി​നെ കാ​ണാ​ൻ പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്.

വെ​ള്ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. തി​ട​നാ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ 16കാ​രി​യെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ച്ചു.

Related posts