പത്തനംതിട്ട: പാറക്കടവ് പാലത്തില്‍നിന്ന് പെണ്‍കുട്ടി അച്ചന്‍കോവിലാറ്റില്‍ ചാടിയതായി സംശയിച്ച് ഇന്നലെ പകല്‍ മുഴുവന്‍ പോലീസ് പുഴയിൽ തെരച്ചില്‍ നടത്തി.
കാണാതായ മല്ലശേരി സ്വദേശിനിയായ പെണ്‍കുട്ടി ആറ്റില്‍ ചാടിയതെന്ന സംശയത്തെ തുടര്‍ന്ന് കോന്നി പോലീസും പത്തനംതിട്ടയില്‍ നിന്നുള്ള അഗ്നി രക്ഷാ സേനയുമാണ് തെരച്ചില്‍ നടത്തിയത്.
ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപടികളിലേക്കു കടന്നില്ല.കാണാതായ പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ ഇന്നലെ രാവിലെ പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയെന്ന സംശയം ബലപ്പെട്ടത്. ചങ്ങനാശേരിയില്‍ സിഎ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
സ്ഥലം വിട്ടു പോവുകയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിച്ചു.
അതേസമയം, സ്കൂട്ടര്‍ പാലത്തിന് സമീപം ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയിട്ടുണ്ടാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
അഗ്നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘം ആറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.