ജ​ർ​മ്മ​ൻ യു​വ​തി ലിസയെ കാണാതായ സംഭവം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും കാ​ണാ​താ​യ ജ​ർ​മ്മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. രാ​ജ്യ​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ന്‍റെ പ​ക​ർ​പ്പു​ക​ൾ കൈ​മാ​റി.

ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ൻ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സി​ന്‍റെ​യും സ​ഹാ​യം കേ​ര​ളാ പോ​ലീ​സ് തേ​ടി​യി​ട്ടു​ണ്ട്. അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​യ്കു​മാ​ർ ഗ​രു​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ, എ​എ​സ്പി. ഇ​ള​ങ്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ലി​സ​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

മൂ​ന്ന് മാ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സി​നെ പി​ന്നീ​ട് കാ​ണാ​താ​യെ​ന്ന് കാ​ട്ടി മാ​താ​വ് ജ​ർ​മ്മ​ൻ പോ​ലീ​സി​നും എം​ബ​സി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

മാ​ർ​ച്ച് അ​ഞ്ചി​ന് ജ​ർ​മ​നി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ലി​സ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് കാ​ട്ടി മാ​താ​വ് ജ​ർ​മ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പ​രാ​തി ഡി​ജി​പി​ക്കു കൈ​മാ​റി​യ​ശേ​ഷം വ​ലി​യ​തു​റ പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts