കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കാണാതായ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി അന്വേഷണം ഉൗർജിതമാക്കി പോലീസ്.
ബാലുശേരി എരമംഗലം ആട്ടൂർ മാമിക്ക എന്ന മുഹമ്മദി (56)നെ തേടി ഹൈദരാബാദിലെത്തിയ പോലീസ് അവിടെനിന്ന് സൂചനകളൊന്നും ലഭിക്കാതെ മടങ്ങി.
ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞാണ് മുഹമ്മദിനെ കാണാതായത്. ഭാര്യ റംലത്തിന്റെ പരാതി പ്രകാരം നടക്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്.
കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെന്റിലായിരുന്നു മുഹമ്മദിന്റെ താമസം. അപ്പാർട്ട്മെന്റിൽനിന്ന് 22ന് ഇറങ്ങിയശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇയാളുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറന്പത്ത്, തലക്കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായാണു സൂചന.
വീട്ടിൽനിന്ന് ഇറങ്ങിയശേഷം മുഹമ്മദിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.കാണാതായശേഷം മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടില്ല.
തിരോധാനത്തിനു പിന്നിൽ ബിസിനസ് പങ്കാളികളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോയെന്നും പോലീസ് അന്വേഷിക്കുന്നു.
അത്തോളി പറന്പത്ത്, തലക്കുളത്തൂർ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനുള്ള നീിക്കത്തിലാണ് പോലീസ്.