തിരുവല്ല: മണിമലയാറ്റില്‍ ഇന്നലെ രാത്രി കാണാതായ യുവാക്കള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു.
തിരുവല്ല കുറ്റൂര്‍ കലയിത്ര മാത്യുവിന്റെ മകന് ജോയല്‍ മാത്യു (21), കുറ്റൂര്‍ പാറയില്‍ ഏബ്രഹാമിന്റെ മകന് ജിബിന്‍ ഏബ്രഹാം (23) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. .
കുറ്റൂര്‍ റെയില്‍വേ പാലത്തിന്റെ തൂണില്‍ ഇരുന്നിരുന്ന അഞ്ചു പേരില്‍ ഒരാള്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പറയുന്നത്.
കാല് കഴുകുന്നതിനായി താഴേയ്ക്കിറങ്ങിയ ആള് ഒഴുക്കില്പ്പെട്ടുവെന്നുമാണ് രക്ഷപെട്ടവര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട മൂന്നു പേര് നീന്തി കരകയറി. രണ്ടു പേര് കൂടി തങ്ങള്ക്കൊപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടവരാണ് അറിയിച്ചത്.