കോട്ടയം: യുവതിയും മെഡിക്കൽ കോളജിലെ രോഗിയുമടക്കം മൂന്നു പേരെ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായി. പരിയാരം സ്വദേശി 22 വയസുള്ള യുവതിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.
വീട്ടിൽ നിന്ന് പുറത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായി എന്നാണ് രക്ഷിതാക്കൾ വാകത്താനം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലിരുന്ന തോമസ് (74) എന്നയാളെ ഇന്നലെ കാണാതായി. ഭാര്യയുടെ പക്കൽ നിന്ന് 500 രൂപ വാങ്ങി പുറത്തേക്ക് നടന്നുപോയ രോഗിയെ കാണാനില്ല എന്നാണ് പരാതി.
ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശിയായ ബിജു (50) വിനെ കാണാതായതിന് ബന്ധുക്കൾ കറുകച്ചാൽ പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.