കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായില്ല. അതിനാൽ ഫോണ് നശിപ്പിച്ചുവെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. ഇക്കാര്യം കോടതിയെ അറിയിക്കും.
നിലവിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘമില്ല. എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകിയതാ യാണ് വിവരം.