പത്തനാപുരം: അന്‍പത്തിമൂന്ന് ദിവസമായിട്ടും രാഹുലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പോലീസും വനം വകുപ്പും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന.
പിറവന്തൂര്‍ കടശേരി മുക്കലംപാട് തെക്കേക്കര ലതിക വിലാസത്തില്‍ രവീന്ദ്രന് ലതിക ദമ്പതികളുടെ പതിനെട്ടുകാരനായ മകൻ രാഹുലിനെ കാണാതാകുന്നത് ഓഗസ്റ്റ് പത്തൊന്പതിന് രാത്രിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതല്ല എന്ന നിഗമനത്തിൽ സംഘം ആദ്യമേ എത്തിയിരുന്നു.
വീട്ടുകാരുമായി പിണങ്ങി അവരെ ഭയപ്പെടുത്താന്‍ മാറി നില്‍ക്കുകയാകാം എന്ന സംശയവും ഉയർന്നിരുന്നു. ഇതിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായിരുന്ന മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംഘം തയാറായത്.
വന്യമൃഗങ്ങളെ കെണിവച്ച് പിടിക്കുന്ന സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം വ്യാപകമായിരുന്നു.എന്നാല്‍ കടശേരിയും അമ്പനാറും ഉള്‍പ്പെടെ ഫോറസ്റ്റ് സ്റ്റേഷന് ആരംഭിച്ചതും വനപാലകരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരമായതും ഇത്തരക്കാര്‍ ഉള്‍വലിയുന്നതിന് കാരണമായിട്ടുണ്ട്.
എന്നാല്‍ ഉള്‍വനങ്ങളിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്.അതേസമയം മൃഗങ്ങളുടെ മാംസം ലക്ഷ്യമിടുന്ന സംഘങ്ങള്‍ പലയിടങ്ങളിലും വൈദ്യുതി തീവ്രമായി കടത്തിവിട്ട് മൃഗവേട്ട നിര്‍ബാധം തുടരുന്നുണ്ടെന്ന സൂചനയുണ്ട്.
ഇത്തരത്തില്‍ കൗമാരക്കാരന് അപായം സംഭവിച്ചിട്ടുണ്ടാകാം എന്ന ധാരണയും അന്വേഷണ സംഘത്തിനുണ്ടായിരുന്നു. മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായവരെ ഉള്‍പ്പെടെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഓഗസ്റ്റ് 19ന് വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ഫോണില്‍ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന രാഹുല്‍ രാത്രി പത്തോടെ വീട്ടിലെത്തി. പുതിയ വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന് രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിക്കുന്നത്.
പിറ്റേ ദിവസം രാവിലെ അമ്മ ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നു കൊണ്ടുപോയിട്ടുള്ളത്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ 20ന് പുലര്‍ച്ചെ മൂന്നിന് ശേഷം ശേഷം കടശ്ശേരി ടവര്‍ ലൊക്കേഷനുള്ളില്വച്ചാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസിലാക്കിയിട്ടുണ്ട്.
ഇത് മാത്രമാണ് അന്വേഷണസംഘത്തിനുള്ള ഏക തെളിവ്.വീടിന് സമീപത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ച് നോക്കിയും ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു.
മാതാപിതാക്കൾ, സഹോദരൻ,ബന്ധുക്കൾ, സുഹൃത്തുക്കൾ,അയൽവാസികൾ എന്നിവരെ പലതവണ ചോദ്യം ചെയ്തു. രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നതല്ലാതെ യാതൊരു തെളിവുകളും ഇനിയും ലഭ്യമായിട്ടില്ല.രാഹുൽ എവിടെ? അന്വേഷണം 53-ാം ദിവസത്തിലേക്ക്
നേരറിയാന്‍ ക്രൈം ബ്രാഞ്ച് വരുമോ?
പത്തനാപുരം: അന്‍പത്തിമൂന്ന് ദിവസമായിട്ടും രാഹുലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പോലീസും വനം വകുപ്പും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന.
പിറവന്തൂര്‍ കടശേരി മുക്കലംപാട് തെക്കേക്കര ലതിക വിലാസത്തില്‍ രവീന്ദ്രന് ലതിക ദമ്പതികളുടെ പതിനെട്ടുകാരനായ മകൻ രാഹുലിനെ കാണാതാകുന്നത് ഓഗസ്റ്റ് പത്തൊന്പതിന് രാത്രിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതല്ല എന്ന നിഗമനത്തിൽ സംഘം ആദ്യമേ എത്തിയിരുന്നു.
വീട്ടുകാരുമായി പിണങ്ങി അവരെ ഭയപ്പെടുത്താന്‍ മാറി നില്‍ക്കുകയാകാം എന്ന സംശയവും ഉയർന്നിരുന്നു. ഇതിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായിരുന്ന മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംഘം തയാറായത്.
വന്യമൃഗങ്ങളെ കെണിവച്ച് പിടിക്കുന്ന സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം വ്യാപകമായിരുന്നു.എന്നാല്‍ കടശേരിയും അമ്പനാറും ഉള്‍പ്പെടെ ഫോറസ്റ്റ് സ്റ്റേഷന് ആരംഭിച്ചതും വനപാലകരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരമായതും ഇത്തരക്കാര്‍ ഉള്‍വലിയുന്നതിന് കാരണമായിട്ടുണ്ട്.
എന്നാല്‍ ഉള്‍വനങ്ങളിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്.അതേസമയം മൃഗങ്ങളുടെ മാംസം ലക്ഷ്യമിടുന്ന സംഘങ്ങള്‍ പലയിടങ്ങളിലും വൈദ്യുതി തീവ്രമായി കടത്തിവിട്ട് മൃഗവേട്ട നിര്‍ബാധം തുടരുന്നുണ്ടെന്ന സൂചനയുണ്ട്.
ഇത്തരത്തില്‍ കൗമാരക്കാരന് അപായം സംഭവിച്ചിട്ടുണ്ടാകാം എന്ന ധാരണയും അന്വേഷണ സംഘത്തിനുണ്ടായിരുന്നു. മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായവരെ ഉള്‍പ്പെടെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഓഗസ്റ്റ് 19ന് വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ഫോണില്‍ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന രാഹുല്‍ രാത്രി പത്തോടെ വീട്ടിലെത്തി. പുതിയ വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മാതാപിതാക്കളും രാഹുലും സഹോദരന് രഞ്ജിത്തും മൂന്ന് വീടുകളിലായിട്ടാണ് താമസിക്കുന്നത്.
പിറ്റേ ദിവസം രാവിലെ അമ്മ ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.മൊബൈല്‍ ഫോണ്‍ മാത്രമാണ് വീട്ടില്‍ നിന്നു കൊണ്ടുപോയിട്ടുള്ളത്.
സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ 20ന് പുലര്‍ച്ചെ മൂന്നിന് ശേഷം ശേഷം കടശ്ശേരി ടവര്‍ ലൊക്കേഷനുള്ളില്വച്ചാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് മനസിലാക്കിയിട്ടുണ്ട്.
ഇത് മാത്രമാണ് അന്വേഷണസംഘത്തിനുള്ള ഏക തെളിവ്.വീടിന് സമീപത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സംശയാസ്പദമായ സ്ഥലങ്ങൾ കുഴിച്ച് നോക്കിയും ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു.
മാതാപിതാക്കൾ, സഹോദരൻ,ബന്ധുക്കൾ, സുഹൃത്തുക്കൾ,അയൽവാസികൾ എന്നിവരെ പലതവണ ചോദ്യം ചെയ്തു. രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകളില്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നതല്ലാതെ യാതൊരു തെളിവുകളും ഇനിയും ലഭ്യമായിട്ടില്ല.