നെല്ലിയാന്പതി: സീതാർകുണ്ട് വ്യൂപോയിന്റ് പാർക്കിംഗ് സ്ഥലത്ത് സ്കൂട്ടർ നിർത്തി പിന്നീട് കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. ഷൊർണൂർ സ്വദേശിയായ രാജൻ പണിക്കരുടെ മകൻ രാകേഷിനെ കാണാതായ സംഭവത്തിൽ ദുരൂഹത തീർക്കാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
എറണാകുളത്തെ ഷോപ്പിംഗ് മാളിൽ കണ്ടെന്ന രാകേഷിന്റെ സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ഇവിടെയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. മൊബൈൽ സ്വിച്ച്ഓഫ് ആയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഡോഗ്സ്ക്വാഡ് തെരച്ചിൽ നടത്തിയെങ്കിലും വനത്തിൽ പോയെന്ന സൂചനയൊന്നും ലഭിച്ചില്ല. 2015 ജൂലൈയിൽ പാടഗിരി സ്വദേശിയായ കാളിയപ്പന്റെ മകൻ നാഗരാജ് (23) എന്ന യുവാവിനെയും കാണാതായിരുന്നു. ഇയാളെയും നാളിതുവരെ കണ്ടെത്തനായിട്ടില്ല.