മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
മണക്കാട് സ്വദേശി ഋതുഗാമി (32) യെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്. നാലാഞ്ചിറയിലെ ഒരു ബന്ധുവീട്ടിൽ എത്തിയ യുവാവ് വീടിനുപുറത്ത് ബൈക്ക് പാർക്ക് ചെയ്തശേഷം ഹെൽമെറ്റ് ഏൽപ്പിച്ചു നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ബൈക്കിൽനിന്ന് ഇദേഹത്തിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ ഏറ്റവുമൊടുവിൽ കാണിക്കുന്നത് കേശവദാസപുരമാണ്.
അടുത്ത ദിവസങ്ങളിൽ അയർലണ്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഋതുഗാമി.