കൊയിലാണ്ടി: അമ്മയേയും രണ്ടു മക്കളേയും കാണാതായ സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂക്കാട് ഗൾഫ് റോഡിൽ റഹ്മത്ത് മൻസിൽ സഹോദരിയോടൊപ്പം താമസിച്ചു വരുന്ന സക്കീന (30) മക്കളായ സന(8), റിനു (5), എന്നിവരെയാണ് ഈ മാസം നാലു മുതൽ കാണാതായത്. അന്ന് രാവിലെ 8.30 ഓടെ ഗുണ്ടൽ പേട്ടയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളോടൊപ്പം പോയത്.
ഇതിനുശേഷം ഇവർ തിരിച്ചെത്തിയിട്ടില്ല. തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ കൊയിലാണ്ടി പോലീസിലെ 9497980798 എന്ന നമ്പറിലോ 9497987 193 എന്ന നമ്പറിലൊ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.