കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന.
സനു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിൽ നിന്നാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. ഫോറൻസിക് വിദഗ്ധരും പോലീസും പരിശോധന നടത്തി.
ഉടമകളുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. വാടകക്കരാറില്ലാതെ കുറച്ചു പേർ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് അറിവ് ലഭിച്ചു. അതേസമയം, സനുവിന്റെ ഏതാനും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.