അവൻ മരിച്ചിട്ടുമില്ല, ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല; സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യ​താ​യി സ്ഥി​രീ​ക​ര​ണം; ഇ​ന്ന് ത​ന്നെപി​ടി​കൂ​ടാ​ൻ സാ​ധി​ക്കുമെന്ന പ്ര​തീ​ക്ഷ​യിൽ കൊച്ചി പോലീസ്

 
 
 
മം​ഗ​ളൂ​രു: കൊ​ച്ചി​യി​ലെ പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ വ​ഴി​ത്തി​രി​വ്. കേ​സി​ലെ പ്ര​തി​യും വൈ​ഗ​യു​ടെ പി​താ​വു​മാ​യ സ​നു മോ​ഹ​ൻ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

മൂ​ന്ന് ദി​വ​സ​മാ​യി മൂ​കാം​ബി​ക​യി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന സ​നു മോ​ഹ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി.
 
ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൂ​കാം​ബി​ക​യി​ലെ​ത്തി. ക​ർ​ണാ​ട​ക പോ​ലീ​സി​നെ​യാ​ണ് ജീ​വ​ന​ക്കാ​ർ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ താ​മ​സി​ച്ച​ത് സ​നു​മോ​ഹ​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ​സം​ഘം മൂ​കാം​ബി​ക​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
 
സ​നു മോ​ഹ​നെ ഇ​ന്ന് ത​ന്നെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്.​നാ​ഗ​രാ​ജു പ​റ​ഞ്ഞു.

Related posts

Leave a Comment