ഹരിപ്പാട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി ഹോസ്റ്റലില്‍ നിന്ന് മുങ്ങിയ വിദ്യാര്‍ഥിനികളെ എറണാകുളത്തു നിന്ന് കണ്ടെത്തി.
ഹരിപ്പാട്ടെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്നുമാണ് ഇന്നലെ രാത്രിയോടെ 8, 10, 12 ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാർഥിനികളെ കാണാതെയായത്.
കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലാതിരുന്ന 13കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ഇസ്റ്റഗ്രാം അക്കൗണ്ട ഉള്ളതായി രക്ഷിതാക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരെ അറിയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്ന് മുങ്ങിയത്. കരീല കുളങ്ങര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്ത് നിന്നും വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടികളെ ഏറ്റുവാങ്ങുന്നതിനും കൂടുതല്‍ അന്വേഷണത്തിനുമായി കരിയിലകുളങ്ങര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്.