വൈപ്പിൻ: മത്സ്യ ബന്ധന ബോട്ടിൽനിന്ന് കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തിയില്ല. കോസ്റ്റൽ പോലീസും മറ്റു ബോട്ടുകളും ഇന്നു രാവിലെ മുതൽ വീണ്ടും കടലിൽ തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രൻഡ്സ് എന്ന ബോട്ടിലെ തൊഴിലാളി കുളച്ചിൽ മാതാ കോളനിയിൽ താമസിക്കുന്ന മരിയാ ഹെൻട്രി കാർലോസി – (62) നെയാണ് കാണാതായത്.
മുനമ്പത്തുനിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് ഇന്നലെ രാവിലെ തൃശൂർ ബ്ലാങ്ങാട് ഭാഗത്ത് 34 നോട്ടിക്കൽ മൈൽ അകലെ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.