ഷാർജ: ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ കാണാതായി. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് കാണാതായത്. കുട്ടിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഷാർജ സിറ്റി സെന്റർ പരിസരത്താണ് അവസാനം കുട്ടിയെ കണ്ടത്.
കുട്ടിക്കായി അന്വേഷണം നടത്തി വരികയാണ്. ചുവന്ന ടീ ഷർട്ട്, പച്ച നിറത്തിലുള്ള ഷോർട്സ്, പച്ച നിറത്തിലുള്ള പുള്ളോവർ എന്നിവയാണ് കാണാതാവുമ്പോൾ കുട്ടി ധരിച്ചിരുന്ന വേഷം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0097150674 0206, 00971507265 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.