കല്‍പ്പറ്റ: കാണാതായ വനിതാ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ പനമരം സ്റ്റേഷന് ഹൗസ്ഓഫീസര്‍ എലിസബത്തിനെ(54) കണ്ടെത്താനാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്അന്വേഷണം.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയില്‍ കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കു പോയതിനു പിന്നാലെയാണ് എലിസബത്തിനെ കാണാതായത്.
ഇവരുടെ സ്വകാര്യ മൊബൈല്‍ ഫോണും ഔദ്യോഗിക ഫോണും സ്വിച്ച്ഓഫ് ആണ്. ഏറ്റവും ഒടുവില്‍ ഫോണില്‍ സംസാരിച്ച വ്യക്തിയോട് കല്‍പ്പറ്റയിലാണെന്നാണ് വനിതാ സിഐ പറഞ്ഞത്.
എന്നാല്‍ പനമരം പോലീസ് കല്‍പ്പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും എലിസബത്തിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.