ന്യൂഡൽഹി: തന്നെ കാണാനില്ലെന്നു നേരത്തെ കോൺഗ്രസ് പ്രചരിപ്പിച്ച പോസ്റ്ററിനെതിരേ കടുത്തഭാഷയിൽ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ജന്തർ മന്തറിൽ ഗുസ്തിക്കാർ നടത്തുന്ന സമരത്തിൽ മൗനം പാലിക്കുന്നതിൽ സ്മൃതിയെ ഇറാനിയെ കാണാതായി എന്നു സൂചിപ്പിക്കുന്ന പോസ്റ്റർ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു.
ഇതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. “മുൻ എംപിക്കായി യുഎസുമായി ബന്ധപ്പെടുക’ എന്ന തലക്കെട്ടോടെ ഹിന്ദിയിലാണ് അവരുടെ ട്വീറ്റ്.
രാഹുൽ ഗാന്ധിയെ തെരയുകയാണെങ്കിൽ കോൺഗ്രസ് അമേരിക്കയുമായി ബന്ധപ്പെടണമെന്ന് അവർ പറഞ്ഞു. കാലിഫോർണിയയിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിൽ നരേന്ദ്ര മോദിയെ പരിഹസിച്ചു രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു.