തലശേരി: ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാ വിഷൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന കൂത്തുപറമ്പ് നിർവേലി സ്വദേശി സോണി എം.ഭട്ടതിരിപ്പാടിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തും. സോണിയുടെ സാന്നിധ്യം ഏറ്റവും ഒടുവിൽ കണ്ടെത്തിയ കുടജാദ്രിയിലാണ് കേരള ക്രൈംബ്രാഞ്ച് സംലവും കർണാടക പോലീസും ചേർന്ന് ഡ്രോണിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുക.
ഘോരവനവും ഗർത്തങ്ങളും നിറഞ കുടജാദ്രിയിൽ സാഹസിക യാത്രക്കാരുടെ സഹായവും പോലീസ് തേടും. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസ്, കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പി.വിനോദ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 2008 ഡിസംബറിൽ ഗോവയിൽ ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ പോയ സോണിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയായിരുന്നു.